|    May 25 Thu, 2017 11:48 pm
FLASH NEWS

ജിഷ വധക്കേസ്: എഡിജിപി സന്ധ്യ ഇന്ന് പെരുമ്പാവൂരില്‍ എത്തും

Published : 27th May 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി ബി സന്ധ്യ ഇന്ന് പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദര്‍ശിക്കും. അതിന് ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെയും സന്ദര്‍ശിക്കും. പുതിയ അന്വേഷണ സംഘം ജിഷ വധക്കേസില്‍ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയതായാണ് വിവരം.
ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിഷ കൊലചെയ്യപ്പെട്ട ഏപ്രില്‍ 28ന് തൊട്ടടുത്ത ദിവസങ്ങളില്‍ കിഴക്കമ്പലം പെരിയാര്‍വാലി കനാലില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടു കത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആ പ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നുവെങ്കിലും ഇതുവരേയും ഇത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആ ദിവസങ്ങളില്‍ കൃത്യമായ വിവരം പോലിസിന് നാട്ടുകാര്‍ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചതായാണ് വിവരം.
നിലവിലെ അന്വേഷണ സംഘത്തിലെ മുഴുവന്‍ ആളുകളേയും മാറ്റുമെന്നാണ് അറിയുന്നത്. ജിഷ മരിച്ചിട്ട് 29 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരേയും കൃത്യമായ നിഗമനത്തിലെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day