|    Mar 24 Fri, 2017 7:46 pm
FLASH NEWS

ജിഷ വധക്കേസ്: അമീറുല്‍ ഇസ്‌ലാമിനെതിരേ കോടതി കുറ്റംചുമത്തി

Published : 1st October 2016 | Posted By: SMR

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റംചുമത്തി.  ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കൊലപാതകം, ബലാല്‍സംഗം, വീട്ടിനകത്ത് അതിക്രമിച്ചുകയറല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയും ദളിത് പീഡനനിരോധന നിയമത്തിലെ വകുപ്പുകളുമാണു പ്രതി അമീറിനെതിരേ കോടതി ചുമത്തിയത്.
ഒരോരോ വകുപ്പുകളും വേര്‍തിരിച്ച് വായിക്കണമെന്ന് അമീര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ദ്വിഭാഷിയോട് കുറ്റങ്ങളെല്ലാം ഒരുമിച്ച് പ്രതിക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കാന്‍ കോടതിനിര്‍ദേശിച്ചു. മലയാളത്തില്‍ വായിച്ച കുറ്റകൃത്യങ്ങള്‍ ദ്വിഭാഷി ഹിന്ദിയില്‍ വിവരിക്കുകയായിരുന്നു. അമീര്‍ എല്ലാ കുറ്റങ്ങളും കോടതിയില്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് വിചാരണത്തിയതി നിശ്ചയിച്ച് സാക്ഷികള്‍ക്ക് സമന്‍സ് അയക്കാനും ഉത്തരവായി. വിചാരണ നവംബര്‍ രണ്ടിന് തുടങ്ങും. കേസിലെ 195 സാക്ഷികളെയും വിചാരണയ്ക്ക് വിധേയമാക്കും.
നവംബര്‍ രണ്ടിന് തുടങ്ങുന്ന സാക്ഷിവിസ്താരം ഡിസംബറിലും ജനുവരി 23വരെയും തുടര്‍ച്ചയായി എല്ലാ ദിവസങ്ങളിലും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. കേസില്‍ കോടതി ഇന്നലെ പ്രാഥമികവാദം കേട്ട ശേഷം കുറ്റം നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാലാണു വിചാരണയ്ക്കുത്തരവായത്.  വിചാരണ അതിവേഗത്തിലാക്കാനും കോടതി മുമ്പ് ഉത്തരവിട്ടിരുന്നു.
അമീറിന്റെ ബന്ധുക്കളുടെ മൊഴികളും കേസില്‍ നിര്‍ണായകമാവും.പ്രോസിക്യൂഷന്‍ ദ്വിഭാഷികളുടെ അധികപട്ടിക സമര്‍പ്പിച്ചത് കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചു. പ്രതി അമീറിനെ നവംബര്‍ രണ്ട് വരെ വീണ്ടും റിമാന്‍ഡ് ചെയ്തു.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക