|    Mar 25 Sat, 2017 9:32 am
FLASH NEWS

ജിഷ വധക്കേസ്: അമീറിന് വേണ്ടി ഹാജരാകുന്നത് ആളൂര്‍

Published : 17th October 2016 | Posted By: mi.ptk

adv_ba_aloor_380x2001

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന് വേണ്ടി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ് ലാം സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീംകോടതിയില്‍ വരെ ഹാജരായ അഭിഭാഷകനാണ് ബിഎ ആളൂര്‍.
ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ വീട്ടില്‍ വച്ച് ജിഷ കൊല്ലപ്പെടുന്നത്. സാഹചര്യ തെളിവുകള്‍, സാക്ഷിമൊഴികള്‍,ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്‌ലാമാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 23 പേരെ ഡിഎന്‍എ പരിശോധനക്ക് വിധേയരാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും നടത്തി.

(Visited 286 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക