|    Jan 21 Sat, 2017 12:03 pm
FLASH NEWS

ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യപ്രചരണം നടത്തുകയാണ്: ചെന്നിത്തല

Published : 10th July 2016 | Posted By: mi.ptk

Ramesh-Chennithala

തിരുവന്തപുരം: ജിഷ വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യ പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ വധത്തില്‍ പോലീസ് തെളിവ് നശിപ്പിച്ചു എന്നും പോലീസ് ബോധമില്ലാതെ പെരുമാറിയെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
മുന്‍ അന്വേഷണ സംഘം കണ്ടെത്തിയതില്‍ കൂടുതലായി പുതിയസംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ല. മുന്‍ അന്വേഷണസംഘം കണ്ടെത്തിയ ചെരിപ്പ്,കത്തി,ഡിഎന്‍എ ടെസ്റ്റ് എന്നീ തെളിവുകളിലൂടെതന്നെയാണ് പോലീസ് പ്രതിയെ പിടികൂടിയതെന്നും ചെന്നിത്തല പറഞ്ഞു.
ജിഷയുടെ സഹോദരി ദീപ,അമ്മയുടെ സഹോദരന്‍ എന്നിവരുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് മൃതശരീരം ദഹിപ്പിച്ചതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 155 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക