|    Dec 15 Sat, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ വധം: 30 പേരെ കൂടി വിസ്തരിക്കണമെന്ന് പ്രതിഭാഗം

Published : 9th November 2017 | Posted By: fsq

 

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിസ്തരിക്കേണ്ട 30 സാക്ഷികളുടെ പട്ടിക പ്രതിഭാഗം കോടതിക്കു കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരന്‍, പി പി തങ്കച്ചന്‍, സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സാജു പോള്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ബി സന്ധ്യ, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ എന്നിവരടക്കം 30 പേരെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഭാഗം അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷയില്‍ കോടതി ഈ മാസം ഒമ്പതിന് ഉത്തരവ് പുറപ്പെടുവിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss