|    Aug 19 Sun, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ വധം: വിധി ഇന്ന്‌

Published : 12th December 2017 | Posted By: kasim kzm

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഇരുഭാഗത്തിന്റെയും വാദം ഈ മാസം 6ന് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. ഏപ്രില്‍ 3നാണ് കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പോസിക്യൂഷനും പ്രതിഭാഗവും എട്ടു ദിവസം നടത്തിയ അന്തിമവാദത്തിനു ശേഷമാണ് കോടതി കേസിന്റെ വിധിപറയാന്‍ ഇന്നത്തേക്കു മാറ്റിയത്. അസം സദേശി അമീറുല്‍ ഇസ്‌ലാമാണ് കേസിലെ ഏകപ്രതി. പ്രോസിക്യൂഷന്‍ 100 സാക്ഷികളെയും 212 രേഖകളും 36 തൊണ്ടിമുതലുകളും വിചാരണാവേളയില്‍ ഹാജരാക്കിയിരുന്നു. പ്രതിഭാഗം അഞ്ചു സാക്ഷികളെയും 19 രേഖകളുമാണ് ഹാജരാക്കിയത്. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസ് ഏറ്റെടുത്തു നടത്തുന്നത് ഏറെ ശ്രമകരമായിരുെന്നന്നു പ്രോസിക്യൂഷനും എന്നാല്‍, സാഹചര്യങ്ങളുടെ കണ്ണികള്‍ കൃത്യമായി കോര്‍ത്തിണക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് പ്രതിഭാഗവും വിചാരണാവേളയില്‍ കോടതി മുമ്പാകെ വാദിച്ചിരുന്നു.  ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കൊലപാതകം, ബലാല്‍സംഗം, വീട്ടിനകത്ത് അതിക്രമിച്ചുകയറല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയും ദലിത് പീഡന നിരോധന നിയമത്തിലെ വകുപ്പുകളുമാണ് പ്രതി അമീറിനെതിരേ കോടതി ചുമത്തിയത്. ജിഷയുടെ അമ്മ രാജേശ്വരിയെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചു. പിതാവ് പാപ്പുവിനെ വിസ്തരിക്കാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെ അദ്ദേഹം മരിച്ചതിനാല്‍ വിസ്താരം നടന്നില്ല.പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരത്തിനു ശേഷം പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് മരിച്ച ജിഷയുടെ സഹോദരി ദീപയെയും കോടതി വിസ്തരിച്ചിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്നു നടന്ന അന്വേഷണത്തിനും പ്രതിയുടെ അറസ്റ്റിനും ശേഷം 2016 സപ്തംബര്‍ 17നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss