ജിഷ വധം: വിചാരണ പ്രത്യേക കോടതിയില്‍; കേസ് ഇന്നു പരിഗണിക്കും
Published : 13th July 2016 | Posted By: SMR
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ വിചാരണ എറണാകുളത്ത് പ്രത്യേക കോടതിയിലാവും നടക്കുക. ഹരിജനപീഡന നിരോധന നിയമം 2016ലെ ഭേദഗതി പ്രകാരം വിചാരണ പ്രത്യേക കോടതിയാണ് നോക്കേണ്ടത്. അതിനാല്‍ ജിഷ കേസിലെ എല്ലാ കാര്യങ്ങളും പ്രത്യേക കോടതിയിലാണ് നടക്കുക.
കേസില്‍ കൊലപാതകം, ബലാല്‍സംഗം എന്നിവയ്ക്കു പുറമെ ഹരിജന്‍ പീഡനം എന്ന കുറ്റം കൂടി ചുമത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കേസ് കുറുപ്പംപടി കോടതിയില്‍ നിന്നു പ്രത്യേക കോടതിയിലേക്കു മാറ്റിയത്. കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.
അതിനിടയില്‍ കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിന് ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ അഭിഭാഷകന് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി അനുമതി നല്‍കിയില്ല.
പ്രതിക്കു വേണ്ടി ഹാജരാകാന്‍ അഡ്വ. ബി എ ആളൂര്‍ പെരുമ്പാവൂര്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ തീരുമാനമായില്ല. കോടതി ഇന്നലെ അപേക്ഷ പരിഗണിച്ചുവെങ്കിലും അഭിഭാഷകന് ഹാജരായില്ല. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായിരുന്ന അഭിഭാഷകനാണ് ബി എ ആളൂര്‍.
കോടതി ആവശ്യപ്പെട്ടാല്‍ ഞാന്‍ കേസില്‍നിന്നു പിന്മാറാന് തയ്യാറാണെന്ന് പ്രതിയുടെ നിലവിലെ അഭിഭാഷകന് പി രാജന് വ്യക്തമാക്കി. അല്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദേശപ്രകാരമാണ് പി രാജന് പ്രതി അമീറുല്‍ ഇസ്ലാമിനു വേണ്ടി ഹാജരാവുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.