|    Mar 27 Mon, 2017 4:28 am
FLASH NEWS

ജിഷ വധം: വധഭീഷണിയുള്ളതായി ഡയറി കുറിപ്പ്

Published : 18th May 2016 | Posted By: sdq

jisha

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുതിയ ദിശയില്‍. ജിഷയുടെ ഡയറി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നതായി ജിഷ ഡയറിയില്‍ എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. അയല്‍വാസികളായ ചിലരെ കുറിച്ച് ഡയറിയില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം.
പരിസരവാസികളായ നിരവധി ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തിന് സഹായകമാവുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം തന്നെ പൊലീസ് ജിഷയുടെ ഡയറി കണ്ടെടുത്തിരുന്നു. വധഭീഷണിയുള്ളതായി ഡയറിയില്‍ ജിഷ എഴുതിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക