|    Jan 21 Sat, 2017 6:59 pm
FLASH NEWS

ജിഷ വധം: യുഡിഎഫ് ഉന്നതന്‍ സംശയത്തിന്റെ നിഴലില്‍

Published : 25th May 2016 | Posted By: sdq

jisha

പെരുമ്പാവുരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഉന്നതനും കോണ്‍ഗ്രസ് നേതാവുമായ വ്യക്തി സംശയത്തിന്റെ നിഴലില്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ രഹസ്യമകളാണ് ജിഷ എന്നാണ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജിഷയുടെ അമ്മ രാജേശ്വരി 20വര്‍ഷമായി പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവിലാണ് രാജേശ്വരിയില്‍ നേതാവിന് മകളുണ്ടായതെന്നുമുള്ള ഗുരുതര ആരോപണമാണ് ജോമോന്‍ ഉന്നയിക്കുന്നത്.
രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും ജോമോന്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 680 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക