|    May 29 Mon, 2017 12:13 am
FLASH NEWS

ജിഷ വധം: മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

Published : 11th May 2016 | Posted By: sdq

kemal-pasha

നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകം മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് കെമാല്‍ പാഷ ഇക്കാര്യം ആവശ്യപ്പെട്ടത്.
ജിഷയുടെ മരണം വോട്ട് നേടാനുള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പ്രതിയെ പിടിക്കാനുള്ള വേണ്ടത്ര സമയം പോലീസിന് നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ പാടില്ല. ആരെയെങ്കിലും പിടികൂടി പ്രതിയാക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day