|    Jul 21 Fri, 2017 4:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജിഷ വധം: പ്രാഥമിക വാദം 30ന് കോടതി കേള്‍ക്കും

Published : 27th September 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമിക വാദം ഈ മാസം 30നു കോടതി കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍ അനില്‍ കുമാറാണ് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്കായി ദ്വിഭാഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. പട്ടികയില്‍ എതിര്‍പ്പില്ലെന്നു പ്രതിഭാഗം അറിയിച്ചു. അടുത്ത ദിവസം ദ്വിഭാഷികള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ജാമ്യം നിരസിച്ച കോടതി കേസ് വിചാരണ വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പ്രതിയുടെ റിമാന്‍ഡ് കാലാവധി 30 വരെ നീട്ടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക