|    May 26 Fri, 2017 6:44 pm
FLASH NEWS

ജിഷ വധം: പ്രതി വീണ്ടും റിമാന്‍ഡില്‍

Published : 1st July 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. അന്വേഷണവും തെളിവെടുപ്പും ഏകദേശം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് മുഖാവരണം ധരിപ്പിക്കാതെയാണ് പ്രതിയെ വൈകീട്ട് 4.20ഓടെ കോടതിയില്‍ ഹാജരാക്കിയത്.
അടുത്തമാസം 13 വരെ റിമാന്റ് ചെയ്തുകൊണ്ട് മജിസ്‌ട്രേറ്റ് വി മഞ്ജു ഉത്തരവിടുകയായിരുന്നു. രാവിലെ തൊണ്ടിമുതലുകള്‍ അന്വേഷണസംഘം കുറുപ്പംപടി കോടതിയില്‍ ഹാജരാക്കിയെങ്കിലും സ്വീകരിച്ചില്ല. മുഖാവരണം മാറ്റിവേണം പ്രതിയെ കോടതിയില്‍ ഹാജരാക്കാനെന്നും നിര്‍ദേശിച്ചു.
ആദ്യ അന്വേഷണസംഘത്തിനു ലഭിച്ച കത്തി ഉപയോഗിച്ചാണ് ജിഷയെ കൊലപ്പെടുത്തിയതെന്നു കഴിഞ്ഞദിവസമാണ് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. ഈ കത്തിയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. പോലിസിനെതിരേ പരാതിയുണ്ടോയെന്ന് കോടതി ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രതിഭാഗം അഭിഭാഷകനായ പി രാജന് അമീറുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day