|    May 27 Sat, 2017 12:29 am
FLASH NEWS

ജിഷ വധം: പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published : 17th June 2016 | Posted By: G.A.G

jisha

കൊച്ചി: ജിഷ കൊലക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമിയുര്‍ ഉല്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക്്് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഭിഭാഷകനെ വേണമെന്ന പ്രതിയുടെ ആവശ്യത്തെത്തുടര്‍ന്ന്് അഡ്വ. പി രാജന്‍ ഇയാള്‍്ക്കുവേണ്ടി ഹാജരായി. പ്രതിയെ കാക്കനാട്ടെ പ്രത്യേക ജയിലിലേക്കാണ് മാറ്റിയത്. ജനരോഷം ഭയന്ന് മുഖം മറച്ച്,ഹെല്‍മറ്റ് ധരിപ്പിച്ചാണ് ഇയാളെ കോടതിയിലെത്തിച്ചത്.
prathiഏറെ പ്രമാദമായ കേസിലെ ഇരുപത്തിമൂന്നുകാരന്‍ പ്രതിയെ ഒരുനോക്ക് കാണാന്‍ കോടതിപരിസരത്ത് വന്‍ ജനാവലിയാണ് എത്തിയിരുന്നത്. വാഹനത്തില്‍ കിടത്തിക്കൊണ്ടാണ് കോടതിയില്‍ നിന്ന്് പോലീസ് പ്രതിയുമായി കോടതിയില്‍ നിന്ന് മടങ്ങിയത്.

index

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഡോക്ടര്‍മാരെ എത്തിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day