ജിഷ വധം: പ്രതിയെ മുഖം മൂടിയില്ലാതെ കോടതിയില്‍ ഹാജരാക്കി
Published : 30th June 2016 | Posted By: sdq

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അമീറുല്‍ ഇസ്ലാമിനെ മൂഖം മൂടിയില്ലാതെ കോടതിയില്‍ ഹാജരാക്കി.
ഇത് ആദ്യമായാണ് അമീറിനെ മുഖം മൂടിയില്ലാതെ പോലീസ് പൊതുജന മധ്യത്തില്‍ എത്തിക്കുന്നത്.

പ്രതിയുടേതെന്ന പേരില്‍ പോലീസ് പുറത്തുവിട്ട രേഖാ ചിത്രം
കഴിഞ്ഞ തവണ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് നിരവധിപേരാണ് കോടതി പരിസരത്ത തടിച്ചുകൂടിയിരുന്നത്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രവുമായി അമീറിന് സാമ്യമില്ലെന്നതും ശ്രദ്ധേയമാണ്.
അമീറിനെ അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറി. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ ജൂലൈ 13വരെ റിമാന്‍ഡ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.