|    Jan 19 Thu, 2017 2:22 pm
FLASH NEWS

ജിഷ വധം: പ്രതിക്കുവേണ്ടി ഹാജരാവാന്‍ ബി എ ആളൂരിന് കോടതിയുടെ അനുമതി

Published : 18th October 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥി ജിഷയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറൂല്‍ ഇസ്‌ലാമിനുവേണ്ടി ഇനി ബിജു ആന്റണി (ബി എ ആളൂര്‍) കോടതിയില്‍ ഹാജരാവും. തനിക്കുവേണ്ടി കോടതിയില്‍ ഹാജരാവാന്‍ ബി എ ആളൂരിനെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പ്രതി അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് എറണാകൂളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ അനുമതി നല്‍കിയത്.
നേരത്തെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ നവംബര്‍ രണ്ടുവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നുവെങ്കിലും കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഹാജരാക്കിയത്.
കേസില്‍ ഹാജരാവാന്‍ സമ്മതമാണെന്ന് അറിയിച്ചുകൊണ്ട് ബി എ ആളുര്‍ തന്നെ സമീപിച്ചിരുന്നുവെന്നു സഹതടവുകാരനെക്കൊണ്ട് എഴുതിപ്പിച്ച് ജില്ലാ ജെയില്‍ സൂപ്രണ്ട് ഒപ്പിട്ട് പ്രതി അമീറുല്‍ ഇസ്‌ലാം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. കേരളത്തിലെ അഭിഭാഷകരില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കുവേണ്ടി കോടതിയില്‍ ഹാജരാവാന്‍ ബി എ ആളൂര്‍ സമര്‍പ്പിച്ച അപേക്ഷ അനുവദിക്കണമെന്നും അമീര്‍ കോടതിയില്‍ പറഞ്ഞു. നേരത്തേ ആളൂര്‍ ഹാജരാവാന്‍ എത്തിയിരുന്നുവെങ്കിലും പ്രതിക്കൂട്ടില്‍ നിന്നിരുന്ന അമീര്‍ ആളൂരിനെ തിരിച്ചറിയാതിരുന്നതിനാല്‍ കോടതി അപേക്ഷ തള്ളിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക