|    Jul 25 Tue, 2017 6:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ വധം: പ്രതിക്കായി ജാമ്യാപേക്ഷ നല്‍കും

Published : 2nd August 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനായി ജാമ്യാപേക്ഷ നല്‍കും. കോടതി നിയമിച്ച പ്രതിഭാഗം അഭിഭാഷകന്‍ പി രാജന്‍ മുഖേന ഈ മാസം 16ന് മുമ്പ് അപേക്ഷ നല്‍കാനാണ് നീക്കം. കേസില്‍ അമീര്‍ പിടിക്കപ്പെട്ടിട്ട് ഈ മാസം 16ന് രണ്ട് മാസം തികയും. ഇതിനുമുമ്പ് അപേക്ഷ നല്‍കാനാണ് ശ്രമം.
ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി അമീറിന്റെ സഹോദരന്‍ സമീപിച്ചുവെന്ന് പി രാജന്‍ പറഞ്ഞു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ നല്‍കുകയെന്നും പി രാജന്‍ പറഞ്ഞു. കാക്കനാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അമീറുല്‍ ഇസ്‌ലാമിനെതിരേ കുറ്റപത്രം നല്‍കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭേദഗതി ചെയ്ത പട്ടികജാതി പീഡന വിരുദ്ധ നിയമമനുസരിച്ച് 60 ദിവസത്തിനകം കുറ്റപത്രം നല്‍കണം. കൊലപാതകക്കേസും ഉള്‍പ്പെട്ടതിനാല്‍ നിയമതടസ്സങ്ങളില്ലാതെ കുറ്റപത്രം നല്‍കുന്നതിനാണ് ശ്രമിക്കുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക