|    Jan 23 Mon, 2017 10:13 am
FLASH NEWS

ജിഷ വധം : തിരിച്ചറിയല്‍പരേഡില്‍ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു

Published : 20th June 2016 | Posted By: mi.ptk

jisha-murder-case

കാക്കനാട് : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലിസ് ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി. ജിഷയുടെ അയല്‍വാസിയായ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞതായാണ് റിപോര്‍ട്ട്.
കേസില്‍ സാക്ഷികളായ ഏതാനും പേരെ തിരിച്ചറിയല്‍ പരേഡിനായി എത്തിക്കുമെന്ന്  സൂചനയുണ്ടായിരുന്നുവെങ്കിലും അയല്‍വാസിയായ ഒരു സാക്ഷിയെ മാത്രമാണ് പോലിസ് ഇന്ന്  എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡ് ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു. കുന്നുംപുറം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്ലാമിനെയും സമാന ശരീരപ്രകൃതമുള്ള ഏതാനും പേരെയും അണിനിരത്തിയായിരുന്നു പരേഡ് സംഘടിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 479 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക