ജിഷ വധം: കൊലയാളി കസ്റ്റഡിയിലുള്ള ആള് തന്നെ, ഡിഎന്‍എ ഫലം പുറത്തുവന്നു
Published : 16th June 2016 | Posted By: sdq

ജിഷ കൊലക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ആള്‍തന്നെയാണ് കൃത്യം ചെയ്തതെന്ന് തെളിയിച്ചുകൊണ്ടുള്ള ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നു. ഇദ്ദേഹത്തില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ ജിഷയുടെ മൃതദേഹത്തില്‍ ലഭിച്ച സാമ്പിളുകളുമായി ചേരുന്നതാണെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ജിഷയുടെ കൊലയാളിയെ പിടികൂടിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് അറസ്റ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.