|    Sep 25 Mon, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ വധം: കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി

Published : 14th July 2016 | Posted By: SMR

കൊച്ചി: ജിഷ വധക്കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
ഇയാളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 27 വരെ നീട്ടി കോടതി ഉത്തരവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. കൊലപാതക കുറ്റത്തിനു പുറമെ ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും പ്രതിക്കെതിരേ ആരോപിക്കപ്പെട്ടിട്ടുള്ളതിനാലാണ് ഈ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. അസമിലുള്ള ബന്ധുക്കളുമായി സംസാരിക്കുന്നതിനു അനുവദിക്കണമെന്നു പ്രതിയുടെ അഭിഭാഷകന്‍ പി രാജന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രേഖാമൂലം അപേക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഇതുവരെ കേസ് കൈകാര്യം ചെയ്തിരുന്ന കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുള്ള രേഖകളും ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ഈ കേസിലെ തൊണ്ടി മുതലുകള്‍കൂടി കുറുപ്പംപടി മജിസ്‌ട്രേറ്റ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനുണ്ട്.അതേസമയം കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മൃഗപീഡന കേസില്‍ അമീറുളിനെ വെള്ളിയാഴ്ച ഹാജരാക്കാന്‍ കുറുപ്പംപടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജഡ്ജ് പി എസ് രാജു ഉത്തരവായി.
ഈ കേസില്‍ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് അപേക്ഷ നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക