|    Jul 28 Fri, 2017 8:26 am
Home   >  Todays Paper  >  Page 1  >  

ജിഷ വധം: കേന്ദ്ര ശിശുക്ഷേമ വകുപ്പ് റിപോര്‍ട്ട് കൈമാറി

Published : 18th May 2016 | Posted By: SMR

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ ജിഷ വധം സംബന്ധിച്ച കേന്ദ്ര ശിശുക്ഷേമ വകുപ്പിന്റെ റിപോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി. വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് റിപോര്‍ട്ട് കൈമാറിയത്. കേസന്വേഷണത്തില്‍ പോലിസ് വീഴ്ചവരുത്തിയതായും തെളിവു ശേഖരിക്കുന്നതില്‍ പാളിച്ചയുണ്ടായതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പായതിനാല്‍ അന്വേഷണം മന്ദഗതിയിലായതായും ജിഷയെ അയല്‍ക്കാര്‍ ശല്യപ്പെടുത്തിയിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക