|    Mar 29 Wed, 2017 11:12 am
FLASH NEWS

ജിഷ വധം: എഡിജിപി ബി സന്ധ്യ അന്വേഷിക്കും

Published : 25th May 2016 | Posted By: sdq

pinarayi

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

ഇന്ന് അധികാരമേറ്റ പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. മന്ത്രിസഭാ യോഗത്തില്‍ ആദ്യം പരിഗണിച്ചത് ജിഷ വധക്കേസായിരുന്നു. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘംമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണ സംവിധാനത്തില്‍ അതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജിഷയുടെ അമ്മയ്ക്ക് മാസം പെന്‍ഷനായി 5000 രൂപ നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ജിഷയുടെ സഹോദരിക്ക് ഉടന്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജിഷയുടെ കുടുംബത്തിന് 45 ദിവസത്തിനകം വീട് നിര്‍മ്മിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day