|    Jul 27 Thu, 2017 12:18 am
FLASH NEWS
Home   >  News now   >  

ജിഷ വധം : ഇടുക്കിയില്‍ കസ്റ്റഡിയിലെടുത്തത് പെരുമ്പാവൂരില്‍ നിന്നു അപ്രത്യക്ഷനായ യുവാവ്

Published : 9th June 2016 | Posted By: G.A.G

jisha-murderer

തൊടുപുഴ: പെരുമ്പാവൂരിലെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ
കഞ്ഞിക്കുഴിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പെരുമ്പാവൂരില്‍ നിന്ന് അടുത്തിടെ വന്നതെന്ന് സൂചന. പ്രതിയെന്ന് പോലീസ് കരുതുന്നയാളുടെ രേഖാചിത്രവുമായി സാമ്യം തോന്നിയതിനെത്തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഞ്ഞിക്കുഴിയിലെ ഒരു വീട്ടില്‍ പ്രായമുള്ള ഒരാളെ പരിചരിക്കുന്നതിന് വേണ്ടി പെരുമ്പാവൂരില്‍ നിന്ന് എത്തിച്ചതാണ് ഇയാളെ എന്നാണ് പോലീസിന് ലഭിച്ച വിവരം. വെണ്‍മണിയില്‍ രണ്ട് വീട്ടൂകാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ കഞ്ഞിക്കുഴി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കണ്ടെത്തിയത്.
അലഞ്ഞുതിരിഞ്ഞ് മൂവാറ്റുപുഴയിലെയും പെരുമ്പാവൂരിലെയും കടത്തിണ്ണകളില്‍ കഴിഞ്ഞിരുന്നയാളാണ് കസ്റ്റഡിയിലുള്ളതെന്നും സൂചനയുണ്ട്. ജിഷ വധക്കേസിലെ അന്വേഷണ സംഘം കഞ്ഞിക്കുഴി സ്‌റ്റേഷനിലെത്തി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി കൊണ്ടുപോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക