|    Jan 24 Tue, 2017 2:34 am

ജിഷ വധം: അമീറുല്‍ ഇസ്‌ലാമിന്റെ ജാമ്യാപേക്ഷ തള്ളി

Published : 20th August 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇയാള്‍ അസമില്‍നിന്നുള്ളയാളായതിനാലും കേരളത്തില്‍ സ്ഥിരം ജോലിയില്ലാത്തതിനാലും ജാമ്യം നല്‍കിയാല്‍ വിചാരണ നേരിടാതെ ഒളിവില്‍ പോവാനും സാക്ഷികളെ സ്വാധീനിക്കാനുമിടയുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
2016 ഏപ്രില്‍ 28നു നടന്ന സംഭവത്തിനു ശേഷം ജൂണ്‍ 14നാണ് അമീറിനെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതി ഇയാളാണെന്നു തെളിഞ്ഞിട്ടുണ്ട്. ഗുരുതര കുറ്റമായതിനാല്‍ പ്രതിക്കു ജാമ്യം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക