|    Mar 30 Thu, 2017 12:29 am
FLASH NEWS

ജിഷ വധം: അമീറിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

Published : 28th June 2016 | Posted By: sdq

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത അമീറുല്‍ ഇസ്‌ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. ആലുവ പൊലീസ് ക്ലബ്ബില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ഇരുവര്‍ക്കും ഇദ്ദേഹത്തെ തിരിച്ചറിയാനായില്ല. ഇദ്ദേഹത്തെ മുന്‍പരിചയമില്ലെന്ന് അമ്മ രാജേശ്വരിയും സഹോദരിയും വ്യക്തമാക്കി.
ഇന്ന് കാലത്ത് അമീറിനെ പെരുമ്പാവൂരിലെ ജിഷയുടെ  വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെയാണ്  പൊലീസ് ക്ലബില്‍ നിന്ന് അമീറിനെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തും വീടിനുള്ളിലുമാണ് തെളിവെടുപ്പ് നടത്തിയത്.
വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അമീറുല്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിച്ചെങ്കിലും ജനങ്ങള്‍ തടിച്ച് കൂടിയതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ കൊണ്ടുപോകുയി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day