|    Mar 30 Thu, 2017 12:28 pm
FLASH NEWS

ജിഷ കൊലക്കേസ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published : 17th June 2016 | Posted By: mi.ptk

police-line

index

പ്രതിയെ കാണാന്‍ കോടതിവളപ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം

കൊച്ചി: ജിഷ കൊലക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമിയുര്‍ ഉല്‍ ഇസ്ലാമിനെ ഇന്ന്  പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതിന്റെ ഭാഗമായി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആലുവ പോലീസ് ക്ലബ്ബില്‍ ഡോക്ടര്‍മാരെ എത്തിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനും കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി പ്രതിയെ 15 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടും.
എന്നാല്‍ തെളിവ് ശേഖരണത്തിന്  പ്രതിയെ ഹാജരാക്കുമ്പോള്‍ ജനങ്ങളുടെ  പ്രതിഷേധം ഏതുതരത്തിലായിരിക്കുമെന്ന കാര്യം പോലീസിനെ അലട്ടുന്നുണ്ട്.
ഹിന്ദി കൃത്യമായി അറിയാത്ത അസമീസ് ഭാഷ സംസാരിക്കുന്ന ഇയാളുടെ പക്കല്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അസമീസ് ഭാഷ അറിയാവുന്ന ദ്വിഭാഷിയുടെ സഹായത്തോടെ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ തല്‍ക്കാലം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതിയെ എത്തിക്കില്ലെന്ന് പോലീസ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day