|    Jul 24 Mon, 2017 2:27 pm
Home   >  Kerala   >  

ജിഷ കൊലക്കേസ്: അന്വേഷണം ആശുപത്രികളിലേക്കും

Published : 11th June 2016 | Posted By: mi.ptk

jisha

തൃശൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളിയെ തേടി പോലീസ് അനേഷണം തൃശൂരിലെ ആശുപത്രികളിലേയ്ക്കും വ്യാപിപിച്ചു. കൊലപാതകത്തിനു ശേഷം പ്രതി തൃശൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആശുപത്രികളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
ജിഷ കൊല്ലപ്പെട്ട് ഒരാഴ്ച വരെ ചികിത്സ തേടിയെത്തിവരുടെ വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. പേരും ഫോണ്‍നമ്പറും പറ്റിയ പരിക്കിന്റെ സ്വഭാവവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ അത്യാഹിത വിഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അന്വേഷണാവശ്യത്തിനായി ആശുപത്രികളിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ പോലീസ് നിര്‍ദ്ദേശമുണ്ട്്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക