|    Oct 23 Tue, 2018 5:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി

Published : 17th January 2017 | Posted By: fsq

jishnu

തിരുവില്വാമല: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എഡിജിപി. ജിഷ്ണുവിന്റെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തുന്നതടക്കം പരിശോധിച്ച് വരികയാണെന്നും കോളജ് സന്ദര്‍ശിച്ച ശേഷം എഡിജിപി സുധേഷ്‌കുമാര്‍ പറഞ്ഞു. സഹപാഠികളോട് സംസാരിച്ചതിനെ തുടര്‍ന്നാണ് എഡിജിപി ഈ നിഗമനത്തിലെത്തിയത്. ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു.ഉത്തരമേഖല എഡിജിപി സുധേഷ്‌കുമാറിന്റെ നേതൃത്വത്തിലെ പോലിസ് സംഘം നെഹ്‌റു കോളജിലെത്തി പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. ജിഷ്ണു പരീക്ഷ എഴുതിയ ഹാളും തൂങ്ങി മരിച്ച നിലയില്‍ കണ്ട ഹോസ്റ്റല്‍ മുറിയും പരിശോധിച്ചു. പരീക്ഷാ ഹാളില്‍ ജിഷ്ണു ഇരുന്ന സ്ഥാനം പരിശോധിച്ചതില്‍ നിന്ന് നോക്കി എഴുതാന്‍ സാധ്യതയില്ലെന്ന് സംഘം വിലയിരുത്തി. പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റ് കുട്ടികളും കോപ്പിയടിച്ചിട്ടില്ലെന്ന് മൊഴി നല്‍കി. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് വിലയിരുത്തുന്നതോടെ ജിഷ്ണു മാനസിക പീഡനം നേരിട്ടെന്ന പരാതി ഗൗരവമായി കാണാനാണ് തീരുമാനം. തെളിവുകള്‍ ലഭിച്ചാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പ്രേരണാകുറ്റം അടക്കമുള്ള മറ്റ് വകുപ്പുകള്‍ ചേര്‍ക്കുന്നതും പരിഗണിക്കും. എം ആര്‍ അജിത്കുമാര്‍, തൃശൂര്‍ റേഞ്ച് ഐജി,  തൃശൂര്‍ റൂറല്‍ എസ്പി എന്‍ വിജയകുമാര്‍, പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കുന്ന എഎസ്പി കിരണ്‍ നാരായണന്‍ എന്നിവരുമായി അന്വേഷണ പുരോഗതിയും വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss