|    Nov 13 Tue, 2018 12:08 am
FLASH NEWS
Home   >  Kerala   >  

ജിഷ്ണു കേസ് സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി

Published : 13th June 2017 | Posted By: mi.ptk

കോഴിക്കോട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സിബിഐക്ക് വിടണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുകയാണ്. ജിഷ്ണുവിന്റെ കുടുംബം നേരത്തെ ഇക്കാര്യം ഡിജിപിയോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേസ് സിബിഐക്ക് വിടുന്നതില്‍ തടസ്സമുണ്ടോയെന്ന് താന്‍ ഡിജിപിയോട് ആരായുകയും സിബിഐക്ക് വിടുകയാണ് നല്ലതെന്ന് പറയുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബോംബേറ് നടന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സിബിഐക്ക് വിടുന്നതില്‍ തടസ്സമില്ല. ഇക്കാര്യം ഡിജിപിയെയും ജിഷ്ണുവിന്റെ അച്ഛനെയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണം സിബിഐക്ക്് വിടണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss