|    Nov 20 Mon, 2017 2:53 am
FLASH NEWS
Home   >  National   >  

ജിഷ്ണു കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ; വിമര്‍ശനവുമായി സുപ്രീം കോടതി

Published : 9th November 2017 | Posted By: shins


ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍. സിബിഐ അന്വേഷണത്തിന്റെ സാഹചര്യം കേസിലില്ലെന്നും ഇത് അന്തര്‍സംസ്ഥാന കേസല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം, സിബിഐയുടെ നിലപാടിനെ സുപ്രീംകോടതി രൂ്ക്ഷമായി വിമര്‍ശിച്ചു. അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന് നാലുമാസം സിബിഐ എന്തുചെയ്യുകയായിരുന്നെന്നു ചോദിച്ച കോടതി ഇത്തരം നിലാപാടുകളോട് യോജിക്കാനാവില്ലെന്നും വ്യക്തമാക്കി. ഇത് ആവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
ജിഷ്ണു പ്രണോയ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും നല്‍കിയ ഹര്‍ജികളാണ് പരിഗണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക