|    Sep 26 Wed, 2018 2:35 pm
FLASH NEWS

ജിഷ്ണു കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നു: ചെന്നിത്തല

Published : 23rd January 2017 | Posted By: fsq

 

നാദാപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജില്‍ മരണമടഞ്ഞ ജിഷ്ണു പ്രാണോയുടെ കേസ് പോലീസ് അട്ടിമറിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കേസില്‍ പോലിസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കുളിമുറിയിലെ ചെറിയ കമ്പിയില്‍ വിദ്യാര്‍ഥി കെട്ടിത്തൂങ്ങി മരിച്ചതായുള്ള പോലി സിന്റെ കണ്ടെത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നും സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചയോടെ ജിഷ്ണുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരതുക കുറവാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി അഡ്വ. ജയന്ത്, അഡ്വ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആദം മുല്‍സി, കെ ബാലനാരായണന്‍, ഐ മൂസ, മോഹനന്‍ പാറക്കടവ്, അഡ്വ. രഘുനാഥ്, അഡ്വ.സജീവന്‍, ശങ്കരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss