|    Jan 23 Mon, 2017 10:15 am
FLASH NEWS

ജിഷ്ണുവിന്റേതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചു

Published : 11th January 2017 | Posted By: Navas Ali kn

tcr_gl_tcr_jishnu_pranoy_19_170107164433294

മരണപ്പെട്ട പാമ്പാടി നെഹ്‌റു കൊളജ് വിദ്യാര്‍ഥി ജിഷണുവിന്റേതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലിസ്. എന്റെ ജീവിതവും സ്വപ്‌നങ്ങളും നഷ്ടമായി എന്ന് എഴുതിയ കത്തില്‍ ഐ ക്വിറ്റ് ഇന്ത്യ എന്നെഴുതി വെട്ടിയിട്ടുണ്ട്. കോളെജ് അധികൃതരുടെ പീഡനം കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോലിസിനു ലഭിച്ച ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍. കോളെജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. അതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റി. ഡിവൈഎസ്പി ബിജു കെ സ്റ്റീഫനായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജു കെ സ്റ്റീഫനെ അന്വേഷണച്ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 191 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക