|    Sep 19 Wed, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ്ണുവിന്റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍

Published : 25th January 2017 | Posted By: fsq

 

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കൈയിലും അരയുടെ ഭാഗത്തുമാണ് പരിക്ക്. പോലിസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഈ പരുക്കുകളേക്കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. നേരത്തേ പുറത്തു വന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ജിഷ്ണുവിന്റെ മുഖത്ത് മൂന്ന് മുറിവുകള്‍ മാത്രമേ ഉള്ളൂ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തു വന്ന ചിത്രങ്ങളില്‍ ജിഷ്ണുവിന്റെ കൈളിലും വയറിന്റെ വശങ്ങളിലുമുള്ള ചുവന്ന പാടുകള്‍ വ്യക്തമായി കാണുന്നുണ്ട്. നേരത്തെ ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചതു പോലെ പോസ്റ്റ്‌മോര്‍ട്ടത്തിലെ അപാകതകള്‍ വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന ചിത്രങ്ങളും.ശരീരത്തിലുണ്ടായിരുന്ന ചുവന്ന പാടുകള്‍ മരണത്തിനു മുമ്പുള്ളതല്ലെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നത്. മരണശേഷം മൃതദേഹം താഴെയിറക്കുമ്പോള്‍ സംഭവിച്ചതാവാം എന്നും പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ മുറിവുകള്‍ ശരീരത്തിലുള്ളത് മരണത്തിനു മുമ്പ് ജിഷ്ണുവിന് ക്രൂര മര്‍ദനമേറ്റിരുന്നു എന്നു വ്യക്തമാക്കുന്നതാണ്. ജിഷ്ണുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന മര്‍ദ്ദനമേറ്റ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അവഗണിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നേരത്തേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തിലെ മുറിവുകളെ കുറിച്ച് വ്യക്തമാക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ചൂട്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss