|    Feb 24 Sat, 2018 8:01 am
FLASH NEWS

ജിഷ്ണുവിന്റെ മരണം: പ്രതിഷേധവുമായി വിവിധ സംഘടനകള്‍

Published : 11th January 2017 | Posted By: fsq

 

ആലത്തൂര്‍: പാമ്പാടി നെഹ്‌റു കോളജ് അധികൃതരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിന്റെ  മരണത്തിനു ഉത്തരവാദികളായവരെ  നിയമത്തിനു മുന്നില്‍ ഉടന്‍ കൊണ്ടുവരണമെന്നും സ്വാശ്രയ ലോബിയുടെയും അവരെ പാലൂട്ടി വളര്‍ത്തിയ സംസ്ഥാന സര്‍ക്കാറുകളുടെയും ഇരയാണ് ജിഷ്ണുവെന്നും എസ്‌ഐഒ ജില്ലാ പ്രസിഡന്റ് ഫാസില്‍ ആലത്തൂര്‍ പറഞ്ഞു. എസ്‌ഐഒ ആലത്തൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ സംവിധാനം ആരംഭിച്ചതു മുതല്‍ അതിനെ തോന്നും പോലെ കയറൂരി വിട്ട ഇടതു വലതു മുന്നണികള്‍ക്ക് വിദ്യാര്‍ഥിയുടെ മരണത്തില്‍ ഒരു പോലെ  പ്രതികളാണെന്നും, ഇതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വാശ്രയ ലോബിയെ നിലയ്ക്കു നിര്‍ത്താനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.  സാശ്രയ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ എസ്‌ഐഒ തുടക്കം മുതല്‍ ആവശ്യപ്പെടുന്നതു പോലെ  സമഗ്രമായ നിയനിര്‍മാണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകടനത്തിന് എസ് ഐഒ ജില്ലാ സമിതിയംഗം സഫീര്‍, ഏരിയ സെക്രട്ടറി മുര്‍ഷിദ് ഹുസൈന്‍, റംഷാദ്, ശുഹൈബ് നേതൃത്വം നല്‍കി.മണ്ണാര്‍ക്കാട്: നെഹ്‌റു  കോളജിലെ മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ തീരുമാനങ്ങളുടെ ഫലമായി ജീവന്‍ കൊടുക്കേണ്ടി വന്ന ജീഷ്ണു വിന്റെ നീതിക്ക് വേണ്ടിയും നെഹ്‌റു കോളജ് മാനേജ്‌മെന്റിന്റെ അനാസ്ഥയ്ക്ക് എതിരെയും മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍  പ്രതിഷേധ പ്രകടനം നടത്തി.കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സാലിഹ് കെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അബ്ദുള്ളാ ഫസീല്‍ അധ്യക്ഷ വഹിച്ചു . ഇബ്രഹീം ബാദുഷാ, യാസിന്‍ രൂപേഷ്, ആനന്ദ്, ഷബീബ്,ഷബീല്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss