|    Mar 24 Fri, 2017 2:00 am
FLASH NEWS

ജിഷ്ണുവിന്റെ മരണം: പിആര്‍ഓയുടെ ജാമ്യാപേക്ഷ മാറ്റി

Published : 21st March 2017 | Posted By: fsq

 

കൊച്ചി: നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോളജ് പി ആര്‍ഓ സഞ്ജീവ് വിശ്വനാഥന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ അധ്യാപകനും പരീക്ഷാസെല്‍ അംഗവുമായ വിപിന്റെ ജാമ്യഹരജി തീര്‍പ്പാക്കി. വിപിനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹരജി തീര്‍പ്പാക്കിയത്. പിആര്‍ഒയുടെ മുറിയില്‍നിന്ന്  രക്തക്കറ കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ വാദമുണ്ട്. അതേസമയം, ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യത്തിന് പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന വിപിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചാല്‍ തന്നെ നോട്ടീസ് നല്‍കിയാവും ചെയ്യുകയെന്നു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹരജി തീര്‍പ്പാക്കുകയായിരുന്നു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക