|    Dec 13 Wed, 2017 2:59 pm
FLASH NEWS
Home   >  Kerala   >  

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, നോട്ടു ക്യൂവില്‍ കുഴഞ്ഞു മരിച്ചവര്‍ക്ക് രണ്ട് ലക്ഷം

Published : 11th January 2017 | Posted By: G.A.G

pinarayi-

തിരുവനന്തപുരം : തൃശ്ശൂര്‍ പാമ്പാടി നെഹ്രുകോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

 നോട്ടുകള്‍ മാറാനായി ക്യൂ നില്‍ക്കവെ കുഴഞ്ഞുവീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കാനും തീരുമാനിച്ചു. നോട്ടിനായി ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണ് കേരളത്തില്‍ നാലുപേര്‍ മരിച്ചതായാണ് കണക്കുകള്‍

മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍

  • ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ െ്രെഡവര്‍മാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
  • കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, അഡ്വ. മാത്യു റ്റി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
  • അട്ടക്കുളങ്ങര ഗവണ്‍മെന്റ് സെന്റ്രല്‍ ഹൈസ്‌കൂളിന്റെ കൈവശമുള്ള ഭൂമിയില്‍ ട്രിഡ മുഖേന ബസ് ബേ, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഉത്തരവ് റദ്ദാക്കി.
  • തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒരു ഡമോണ്‍സ്‌റ്റ്രേറ്റര്‍ തസ്തിക സൃഷ്ടിച്ചു.
  • അമ്പലപ്പുഴ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഒരു അധ്യാപക തസ്തിക സൃഷ്ടിച്ചു.
  • പത്തനംതിട്ട ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സുവോളജി വിഭാഗത്തില്‍ രണ്ട് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
  • 201718 സാമ്പത്തിക വര്‍ഷം  മുതല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുളള 5 കോടി രൂപയില്‍ നിന്നും 10 കോടി രൂപയായി ഉയര്‍ത്തി.
  • 10 കോടി രൂപാവരെ ചെലവ് വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് വകുപ്പുതല കര്‍മസമിതികളേയും 10 കോടിക്കുമുകളില്‍ ചെലവുവരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ പ്രത്യേക കര്‍മസമിതിയേയും ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക