|    May 27 Sat, 2017 8:20 am
FLASH NEWS

ജിഷയെ കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

Published : 4th May 2016 | Posted By: swapna en

jisha

എറണാകുളം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയത്് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ജിഷയെ ലൈംഗികമായി പീഡിപ്പിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടന്നത് വൈകിട്ട് മൂന്നിന് അഞ്ചരയ്ക്കും ഇടയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ  ജിഷയുടെ പോസ്റ്റ്മാര്‍ട്ടം പിജി വിദ്യാര്‍ത്ഥി നടത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തോട് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. പീഡനം ഉള്‍പ്പെടുന്ന കൊലപാതകകേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത് ഡോക്ടര്‍മാരുടെ സംഘമോ പോലിസ് സര്‍ജന്റെ നേതൃത്വത്തിലോ ആണ്്. എന്നാല്‍ പിജി വിദ്യാര്‍ത്ഥി അല്ല പോസ്റ്റ്മാര്‍ട്ടം ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ജിഷയുടെ കൊലപാതകത്തില്‍ ബലാല്‍സംഗത്തിന് കേസ്സെടുത്തിട്ടുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘത്തിന് രണ്ടു പേരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്കും നടക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day