|    May 22 Mon, 2017 9:21 pm
FLASH NEWS

ജിഷയെ കൊന്നത് അമീറുലിന്റെ സുഹൃത്ത്:ബദറുല്‍ ഇസ്‌ലാം

Published : 18th September 2016 | Posted By: mi.ptk

amirul-face

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീറുല്‍ ഇസ്‌ലാമല്ലെന്ന് സഹോദരന്‍.അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനാറുല്‍ ഇസ്‌ലാം ആണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്‌ലാം പറഞ്ഞു. കൊലപാതകം നടന്ന ദിവസം അനാറും അമീറും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ജിഷയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. അമീറുല്‍ നോക്കി നില്‍ക്കെയാണ് അനാറുല്‍ ജിഷയെ കൊന്നത്. എന്നാല്‍ തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് അമീറുല്‍ പറഞ്ഞതായും ബദറുല്‍ ഇസ്‌ലാം പറഞ്ഞു.
ഇതെല്ലാം അമീറുല്‍ തന്നോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് കണ്ടപ്പോഴും ഇക്കാര്യം അമീറുല്‍ പറഞ്ഞിരുന്നു. അമീറുലിന്‍ ജിഷയുമായി ബന്ധമില്ലെന്നും എന്നാല്‍ അനാറിന് ജിഷയുടെ കുടുംബത്തോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും ബദറുല്‍ പറഞ്ഞു.
അതേസമയം, അമീറുല്‍ തന്റെ സുഹൃത്തെന്ന് പറഞ്ഞ അനാറുല്‍ കെട്ടുകഥയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. അനാറാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്നുമായിരുന്നു അമീറുലിന്റെ ആദ്യമൊഴി. എന്നാല്‍, അനാര്‍ എന്ന പേരില്‍ അമീറുലിന് സുഹൃത്തില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day