|    Mar 23 Thu, 2017 11:53 pm
FLASH NEWS

ജിഷയെ കൊന്നത് അനാറെന്ന് പ്രതി അമീര്‍ കോടതിയില്‍

Published : 21st September 2016 | Posted By: mi.ptk

amirul-face

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും സുഹൃത്ത് അനാറുല്‍ ഇസ്‌ലാമാണ് കൊലനടത്തിയതെന്നും പ്രതി അമീറുല്‍ ഇസ്‌ലാം കോടതിയില്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഇന്നലെ പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജി എന്‍ അനില്‍കുമാര്‍ മുമ്പാകെ അമീര്‍ ഇപ്രകാരം പറഞ്ഞത്. തനിക്കു കോടതിയില്‍ കാര്യം ബോധിപ്പിക്കാനുണ്ടെന്ന് അമീര്‍ പറഞ്ഞതിനെത്തുടര്‍ന്ന് പരിഭാഷകന്റെ സഹായത്തോടെയാണു പ്രതിക്കു പറയാനുള്ളത് കോടതി കേട്ടത്. എന്നാല്‍ അമീര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഇയാള്‍ ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടെന്നും കൃത്യം ചെയ്ത ശേഷം തമിഴ്‌നാട്ടില്‍ പോയി ജോലി സംഘടിപ്പിച്ചത് ഇതിനു തെളിവാണെന്നും കോടതി വ്യക്തമാക്കി. ലൈംഗിക വൈകൃതത്തിനടിമയായ അമീര്‍ ബലാല്‍സംഗ ശ്രമത്തിനിടെ ജിഷയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം സമര്‍പ്പിച്ച 1500 ഓളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, ബലാല്‍സംഗം എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണു പ്രതിക്കെതിരേ ചുമത്തിയത്. കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമിക വാദം 26നു നടക്കും. കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളില്‍ ഏതൊക്കെ കേസുകള്‍ നിലനില്‍ക്കുമെന്ന് അന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഇതില്‍ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയതിനുശേഷമേ പ്രതിയെ കുറ്റപത്രം കോടതി വായിച്ചുകേള്‍പ്പിക്കൂ. പ്രതിക്കു കോടതികാര്യങ്ങള്‍ വിശദീകരിക്കുന്നതിനു പരിഭാഷകരുടെ പട്ടിക സമര്‍പ്പിക്കണമെന്നും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. അമീറിന്റെ സ്വഭാവവൈകൃതങ്ങള്‍ സംബന്ധിച്ച ബന്ധുക്കളുടെ മൊഴികളും സാഹചര്യത്തെളിവുകളുമാണ് കേസില്‍ നിര്‍ണായകമാവുക. അനാറാണു ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീര്‍ പറയുന്നത് കേസ് ദുര്‍ബലപ്പെടുത്താനുള്ള നാടകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

(Visited 130 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക