|    Jan 22 Sun, 2017 7:22 am
FLASH NEWS

ജിഷയുടെ മാതാവിന് സഹായധനം പ്രവഹിക്കുന്നു

Published : 27th May 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷയുടെ വധത്തെ തുടര്‍ന്ന് കെപിസിസി പ്രഖ്യാപിച്ച 15 ലക്ഷം ഉള്‍പ്പെടെ ജിഷയുടെ മാതാവ് രാജേശ്വരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന സഹായധനം ഒരു കോടി 10 ലക്ഷം. എന്നാല്‍, നോമിനിയായി ജിഷയുടെ സഹോദരി ദീപയെ ചേര്‍ത്തുന്നതിന് രാജേശ്വരി ഒരുക്കമല്ല. മകള്‍ ദീപയെ വിശ്വാസമില്ലാത്തതിനാലാണ് നോമിനിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് രാജേശ്വരി പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ഒരു സംഘടന നല്‍കിയ മൂന്ന് ലക്ഷവും സംസ്ഥാനത്തെ കുടുംബശ്രീ പിരിച്ചെടുത്ത രണ്ടര ലക്ഷം രൂപയും പെരുമ്പാവൂര്‍ ബാങ്കില്‍ കലക്ടറുമായുള്ള ജോയിന്റ് അക്കൗണ്ടിലാണ് രാജേശ്വരിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് കൂടാതെ മാസം 5000 രൂപ പുതിയ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക