|    Sep 26 Tue, 2017 4:17 pm
FLASH NEWS

ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണം

Published : 6th May 2016 | Posted By: SMR

ശാസ്താംകോട്ട: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പട്ടികവിഭാഗങ്ങള്‍ക്ക് ഭരണഘടനാ പ്രകാരമുള്ള സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കെപിഎംഎസ് കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കെ അര്‍ജുനന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സി ആര്‍ രാജന്‍, സി ശിവാനന്ദന്‍, യൂനിയന്‍ ഖജാഞ്ചി ആര്‍ രാജന്‍, കെ കെ ഹരിദാസ്, സി ജയചന്ദ്രന്‍, പ്രണവം തുളസി, ഉഷാ രാധാകൃഷ്ണന്‍, പതാരം രാധാകൃഷ്ണന്‍ സംസാരിച്ചു. കെപിഎംഎസ് 1172ാം പതാരം കിടങ്ങയം ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ശാസ്താംകോട്ട യൂനിയന്‍ വൈസ് പ്രസിഡന്റ് ബിനു, ഗീത, ബിജുലാല്‍, സതീഷ്‌കുമാര്‍, അശ്വതി മോഹന്‍, ഉത്തമന്‍, സതി, രാജി, സുനില്‍, സുധീഷ് പ്രകടനത്തിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക