|    Mar 24 Fri, 2017 1:42 pm
FLASH NEWS

ജിഷയുടെ കൊലപാതകം: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Published : 7th May 2016 | Posted By: SMR

കുന്നംകുളം: പെരുമ്പാവൂരില്‍ ജിഷ എന്ന ദലിത് നിയമ വിദ്യാര്‍ഥിനിയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്ഡിപിഐ സം സ്ഥ ാന കമ്മിറ്റി അംഗവും മണലൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായി കെ കെ ഹുസൈര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ദലിതുകള്‍ക്കെതിരേ രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടേയും അവഗണനയുടേയും നേര്‍ചിത്രമാണ് പെരുമ്പാവൂരില്‍ കാണാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ സംഘപരിവാരും സവര്‍ണ ഫാഷിസ്റ്റുകളും ഒരു പൊതുബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും മോഡിയുടെ ഭരണകാലത്ത് ഇത്തരം അക്രമങ്ങള്‍ വ്യാപിച്ചത് ഇതിന് ഉദാഹരണമാണെന്നും ഹു ൈസര്‍ പറഞ്ഞു.
വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സബിതാ സുബൈര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ-എസ്പി കുന്നംകുളം മണ്ഡലം സ്ഥാനാര്‍ഥി ദിലീഫ് അബ്ദുല്‍ഖാദര്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ശില്‍പ, ജോയിന്റ് സെക്രട്ടറി അഖില, ഷാമില കബീര്‍, നസീമ ടീച്ചര്‍ സംസാരിച്ചു.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക