|    Mar 23 Thu, 2017 7:51 pm
FLASH NEWS

ജിഷയുടെ കൊലപാതകം; കുറ്റവാളി ഒരാള്‍: ഐ ജി മഹിപാല്‍ യാദവ്

Published : 3rd May 2016 | Posted By: swapna en

jisha

എറണാകുളം:  പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയത്് ഒരാളെന്ന് ഐ ജി മഹിപാല്‍ യാദവ്. കൃത്യം നടത്തിയത് ഒരാളാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ പ്രതികളാണെന്ന് പറയാന്‍ സാധിക്കില്ല. രണ്ടു ദിവസത്തിനകം പ്രതിയെ തിരിച്ചറിയും. ഡല്‍ഹി മോഡല്‍ കൊലപാതകം അല്ല ഇത്. സംഭവം സമയം ജിഷയുടെ വീട്ടില്‍ വന്നപോയ ആളെ നാട്ടുകാര്‍ കണ്ടിട്ടുണ്ടെന്നും ഐ ജി പറഞ്ഞു. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ജിഷയുടെ നൃത്താധ്യാപകനും  മറ്റൊരാള്‍ അയല്‍വാസിയുമാണ്. പ്രതി അയല്‍വാസിയാണെന്ന സൂചനയിലാണ് പോലിസ്. നേരത്തെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ജിഷയുടെ വീട്ടുകാര്‍ക്ക് അയല്‍വാസികളായ നിരവധി പേര്‍ ശത്രുക്കളായിട്ടുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.  സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസ്സെടുത്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴ്ചയാണ് ജിഷ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതു മാനഭംഗശ്രമം ചെറുക്കുന്നതിനിടെയുണ്ടായ ക്രൂരമായ ആക്രമണത്തെ തുടര്‍ന്നാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.   യുവതിയുടെ ദേഹത്ത് 30ഓളം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിയിറക്കിയതിനെ തുടര്‍ന്ന് വന്‍കുടല്‍ പുറത്തായി. കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞ വ്യഴാഴ്ച രാത്രി എട്ടോടെയാണ് കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കിലെ വീട്ടില്‍ ജിഷ(30)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് പോലിസ് ഉറപ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു ശേഷമാണു കൊലപാതകത്തിനു മുമ്പ് ക്രൂരപീഡനം നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഷാള്‍ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തില്‍ കത്തി കൊണ്ട് കുത്തി. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലിസിനു പ്രതിയെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു പ്രധാനമായും അന്വേഷണം നടക്കുന്നതെങ്കിലും ജിഷയുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രണ്ട് സെന്റ് പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ജിഷയും മാതാവ് രാജേശ്വരിയും താമസിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ള രാജേശ്വരി വീട്ടുജോലികള്‍ക്കു പോയാണു കുടുംബം പുലര്‍ത്തിയിരുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണു രണ്ടു പെണ്‍മക്കളെയും രാജേശ്വരി വളര്‍ത്തിയത്.

(Visited 1,005 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക