|    Jul 25 Tue, 2017 12:27 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ജിഷയുടെ കൊലപാതകം അത്യന്തം പൈശാചികം: വിഎസ്

Published : 4th May 2016 | Posted By: SMR

തിരുവനന്തപുരം: ജിഷയുടെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മൃഗീയമെന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനകരമാവുമെന്നതിനാല്‍ അത്യന്തം പൈശാചികമെന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂവെന്ന് വിഎസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
ഡല്‍ഹിയിലെ നിര്‍ഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്‍മാര്‍ നമ്മുടെ സഹോദരിമാരുടെ ജീവനെടുക്കാന്‍ കാത്തുനില്‍ക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ 28ന് നടന്ന കൊലപാതകത്തെ പോലിസ് ഗൗരവത്തിലെടുത്തില്ലെന്നും കേരള പൊലിസിനെ രാഷ്ട്രീയ ഉപകരണങ്ങളാക്കി യുഡിഎഫ് സര്‍ക്കാര്‍ അധപ്പതിപ്പിച്ചതിന്റെ ഉദാഹരണമായി ഇതിനെ വിലയിരുത്താമെന്നും വിഎസ് ചൂണ്ടിക്കാട്ടി. ജിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. ജിഷയുടെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ താന്‍ മുന്നിലുണ്ടാവുമെന്നും വിഎസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക