|    Mar 18 Sun, 2018 7:43 am
FLASH NEWS

ജില്ല സ്തംഭനാവസ്ഥയിലേക്ക്

Published : 14th November 2016 | Posted By: SMR

കണ്ണൂര്‍: സാധാരണക്കാരെ കഷ്ടത്തിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി പരിഷ്‌കരണം ആറാംദിവസത്തേക്ക് കടന്നതോടെ ജില്ല സ്്തംഭനാവസ്ഥയിലേക്ക്. പണത്തിന്റെ ക്ഷാമം എല്ലാ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവധിദിനമായ ഇന്നലെയും ബാങ്കുകളും പോസ്റ്റ് ഓഫിസുകളും തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല. 500, 1000 രൂപയുടെ നോട്ടുകള്‍ മാറാന്‍ വൈകുവോളം നീണ്ട ക്യൂ ആയിരുന്നു എല്ലായിടത്തും. ബാങ്കുകളും സബ് പോസ്റ്റ് ഓഫിസുകളും രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവര്‍ത്തിച്ചതെങ്കിലും പലയിടത്തും ജനബാഹുല്യം കാരണം പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ജോലിത്തിരക്ക് മൂലവും മറ്റും എത്താന്‍ കഴിയാതിരുന്നവര്‍ ഇന്നലെ കൂട്ടത്തോടെ പണം മാറാനെത്തിയതാണ് തിരക്കിനു കാരണം. നൂറുരൂപ ക്ഷാമം രൂക്ഷമായതോടെ പലര്‍ക്കും മണിക്കൂറുകളോളം ക്യൂനിന്നു ലഭിച്ചത് രണ്ടായിരത്തിന്റെ  നോട്ടുകള്‍ മാത്രം. ഇത് മാറിയെടുക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. അവധിദിനം കാരണം മിക്ക കടകളും അടച്ചിട്ടതു കാരണം ചില്ലറ ലഭിക്കാതെ ജനങ്ങള്‍ വെട്ടിലായി. പൊതുവില്‍ കടകളില്‍ കച്ചവടം ഗണ്യമായി കുറഞ്ഞതിനാലും മതിയായ ചില്ലറ ലഭിക്കാത്തതും മൂലം നോട്ട് മാറിക്കിട്ടുന്നില്ല. നൂറുരൂപ നോട്ടിന്റെ ലഭ്യതയും ഗണ്യമായി കുറഞ്ഞു. ചില്ലറക്ഷാമം സര്‍വമേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബസ്സുകള്‍, ടാക്‌സികള്‍ ഉള്‍പ്പെടെ പൊതുയാത്രാ സംവിധാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ചില്ലറയില്ലാത്തതു കൊണ്ട് അടിയന്തരഘട്ടത്തില്‍ യാത്ര ചെയ്യന്‍ാപോലും സാധാരണക്കാര്‍ക്ക് കഴിയുന്നില്ല. പെട്രോള്‍ പമ്പുകളില്‍ 500, 1000 രൂപയുടെ കറന്‍സികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും മുഴുവന്‍ തുകയ്ക്കും വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കണമെന്നാണ് നടത്തിപ്പുകാരുടെ നിബന്ധന. നൂറുരൂപ നല്‍കി കുറഞ്ഞ തുകയ്ക്ക് പെട്രോള്‍ അടിച്ചാല്‍ പോലും ചില്ലറ ലഭിക്കില്ല. കടകളിലും ഇതാണു സ്ഥിതി. അതേസമയം, മതിയായ സജ്ജീകരണങ്ങളിലാതെ 500, 1000 രൂപയുടെ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ച് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ നടപടിക്കെതിരേ ജില്ലാ കോ ണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നുരാവിലെ 10.30ന് കണ്ണൂര്‍ ഫോര്‍ട്ട് റോഡില സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തും. പുതുതായി ഏര്‍പ്പെടുത്തിയ 2000 രൂപ ബാങ്കുകളില്‍നിന്നു നല്‍കുന്നുണ്ടെങ്കിലും ഹോട്ടലുകളിലും കടകളിലും ബാക്കി തുക നല്‍കാന്‍ ചില്ലയിറല്ലാത്ത അവസ്ഥയാണ്. പഴയ നോട്ടുകള്‍ മാറിക്കിട്ടാന്‍ ആളുകള്‍ക്ക് അവരുടെ ജോലി മുടക്കി ദിവസം മുഴുവന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ഇന്നു രാവിലെ 9.30ന് സ്റ്റേഡിയം കോര്‍ണറിലെ നെഹ്‌റു പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയ്ക്കും അനുസ്മരണ യോഗത്തിനും ശേഷമായിരിക്കും പ്രകടനമായി ഫോര്‍ട്ട് റോഡിലെ സ്റ്റേറ്റ് ബാങ്ക് പരിസരത്തേക്ക് പോവുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss