|    Oct 21 Sun, 2018 1:47 am
FLASH NEWS

ജില്ല വലയിലാക്കിയത് ഒന്നരലക്ഷം ഗോള്‍

Published : 28th September 2017 | Posted By: fsq

 

കാസര്‍കോട്്: സംസ്ഥാനത്താകെ 17 ലക്ഷത്തിലധികം ഗോള്‍ പിറന്നപ്പോള്‍ കാസര്‍കോട് വലയിലാക്കിയത് ഒന്നരലക്ഷം ഗോളുകള്‍.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് ഏഴുവരെ നാലു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ലക്ഷ്യംവച്ചതിനേക്കാള്‍ എഴു ലക്ഷത്തിലധികം ഗോളുകളാണ് 14 ജില്ലകളിലായി സ്‌കോര്‍ ചെയ്തത്. മൂന്നുലക്ഷത്തിലധികം ഗോള്‍ നേടി കോഴിക്കോട് റെക്കോഡ് നേട്ടവുമായി ജില്ലകളില്‍ മുന്നിലെത്തി. കാസര്‍കോടിന് 1,52,552 ഗോളുകളുമായി അഞ്ചാമത് എത്തുവാനെ കഴിഞ്ഞുള്ളു. എങ്കിലും ലക്ഷ്യമിട്ടതിലും അര ലക്ഷം ഗോളുകള്‍ കൂടുതല്‍ നേടുവാന്‍ ജില്ലയ്ക്കായി. മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളാണ് യഥാക്രമം രണ്ട്, മുന്ന്, നാല് സ്ഥാനങ്ങളില്‍ എത്തിയത്.  ആദ്യ മൂന്നു മണിക്കൂറില്‍ തന്നെ സംസ്ഥാനത്താകെ 10,55,783 ഗോളുകളുമായി ലക്ഷ്യം മറികടന്നു. അതില്‍ ജില്ലയുടെ സംഭാവന 90,000 ഗോളുകളായിരുന്നു. മുന്നിലെത്താന്‍ മല്‍സരിച്ചത് മലപ്പുറവും കോഴിക്കോടുമായിരുന്നു. മലപ്പുറം 1,32,330 ഗോളുകളും വെറും അഞ്ചുഗോളുകള്‍ക്ക് പിന്നിലായി കോഴിക്കോട് 1,32,225 ഗോളുകളുമായി കടുത്ത പോരാട്ടം കാഴ്ചവച്ചു. തൊട്ടുപിന്നിലായി കണ്ണൂരും കാസര്‍കോടും മല്‍സരത്തിന്റെ വീര്യം കൂട്ടി. നാലു മണിക്കൂറുകള്‍ക്കകം വണ്‍മില്ല്യന്‍ ഗോള്‍ എന്ന റെക്കോഡ് ലക്ഷ്യവുമായാണ് കേരളം ഇന്നലെ ഇറങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss