ജില്ലാ ഹര്‍ത്താല്‍:പുത്തന്‍ചിറ പ്രദേശത്തെ ഒഴിവാക്കി
Published : 26th November 2016 | Posted By: SMR
മാള: ഹര്‍ത്താലില്‍ നിന്നും പുത്തന്‍ചിറ പഞ്ചായത്ത് പ്രദേശത്തെ ഒഴിവാക്കിയതായി പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ്സ്(ഐ)കമ്മറ്റി അറിയിച്ചു. പുത്തന്‍ചിറ പകരപ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക്, കിഴക്കുംമുറി സെന്റ് ജോസഫ് ദേവാലയത്തിലെ ഇടവക ശ്രാദ്ധദിനം എന്നിവ പരിഗണിച്ച് ഹര്‍ത്താലില്‍ നിന്നും പുത്തന്‍ചിറ പഞ്ചായത്ത് പ്രദേശത്തെ ഒഴിവാക്കിയതായാണ് അറിയിപ്പ്. ജില്ലാഹര്ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നു വൈകീട്ട് പുത്തന്‍ചിറ മങ്കിടിയില്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുവാന്‍ തീരുമാനിച്ചതായും മണ്ഡലം പ്രസിഡന്റ് വി എ നദീര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.