|    Jul 25 Tue, 2017 4:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പുനസ്സംഘടിപ്പിക്കും: മന്ത്രി

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പുനസ്സംഘടിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കും. 2015ലെ കേരളാ സ്‌പോര്‍ട്‌സ് നിയമം ഭേദഗതി ചെയ്യുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വട്ടിയൂര്‍ക്കാവിലെ സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിന്റെ ദേശീയാംഗീകാരം തിരികെ കിട്ടുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ആവശ്യത്തിന് ജീവനക്കാരുടെ തസ്തികയില്ലെന്നതിന്റെ പേരിലാണ് കോളജിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍(എഐസിടിഇ) അംഗീകാരം നഷ്ടമായത്. ഇത് കണക്കിലെടുത്ത് കോളജില്‍ പുതുതായി 26 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്. കോളജിന് വേണ്ട സൗകര്യങ്ങളുണ്ടെന്ന് കാണിക്കുന്ന രേഖകളുമായി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള സംഘം എഐസിടിഇ അധികൃതരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഈമാസം 13ന് മുഖ്യമന്ത്രി കേന്ദ്രമാനവ വിഭവശേഷി മന്ത്രിയുമായും സംസാരിച്ചു. കോളജിന് വേണ്ട അടിസ്ഥാനസൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി 2016-17ലെ അംഗീകാരമാണ് കൗണ്‍സില്‍ റദ്ദാക്കിയത്. അംഗീകാരം നഷ്ടപ്പെടുന്നത് 360 വിദ്യാര്‍ഥികളെ ബാധിക്കും. അംഗീകാരം പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ 2015-16ല്‍ കോളജ് അധികൃതര്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ചിരുന്നു. എന്നാല്‍, സാങ്കേതികപ്പിഴവു മൂലം അപേക്ഷ അധികൃതര്‍ക്ക് ലഭിച്ചില്ല. ഇതെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ രണ്ടുതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷയും കത്തും നല്‍കിയെങ്കിലും അധികൃതര്‍ പ്രതികരിച്ചില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക