|    Oct 17 Wed, 2018 10:52 am
FLASH NEWS

ജില്ലാ സ്‌കൂള്‍ ഗെയിംസ് : ചങ്ങനാശ്ശേരി ഉപജില്ല ജേതാക്കള്‍

Published : 21st September 2017 | Posted By: fsq

 

കോട്ടയം: റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസില്‍ 78 പോയിന്റുമായി ചങ്ങനാശ്ശേരി ഉപജില്ല ജേതാക്കളായി. കോട്ടയത്ത് ആറു വേദികളിലായി നടന്ന മല്‍സരത്തില്‍ ആറു സ്വര്‍ണം, മൂന്നു വെള്ളി എന്നിവ നേടിയാണ് ചങ്ങനാശ്ശേരി ജേതാക്കളായത്. അഞ്ചു സ്വര്‍ണവും നാലു വെള്ളിയുമായി പാമ്പാടി ഉപജില്ല (66) രണ്ടാം സ്ഥാനവും ആറു സ്വര്‍ണവും രണ്ടു വെള്ളിയുമായി ഏറ്റുമാനൂര്‍ (62) മൂന്നാം സ്ഥാനവും നേടി. കാഞ്ഞിരപ്പള്ളി (55), കോട്ടയം ഈസ്റ്റ് (54), വൈക്കം (46) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. ആദ്യ ദിവസത്തെ കാഞ്ഞിരപ്പള്ളിയുടെ ആധിപത്യത്തെ മറികടന്നാണ് അവസാന ദിവസം ചങ്ങനാശ്ശേരി മുന്നിലെത്തിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ബോള്‍ ബാഡ്മിന്റന്‍, ഖൊഖൊ, സീനിയര്‍ പെണ്‍കുട്ടികളുടെ ബോള്‍ ബാഡ്മിന്റന്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാന്‍ഡ്‌ബോള്‍, കബഡി എന്നീ ഇനങ്ങളിലാണ് ചങ്ങനാശ്ശേരി സ്വര്‍ണം നേടിയത്. ഇന്നലെ രാവിലെയും മഴ പെയ്തത് ഗെയിംസിന്റെ നടത്തിപ്പിനെ ബാധിച്ചു. എന്നാല്‍ മഴമാറിത്തെളിഞ്ഞ പൊരിവെയിലില്‍ ചെളിക്കുണ്ടായ മൈതാനത്ത്് നടന്ന മല്‍സരങ്ങള്‍ ആവേശകരമായി. ഗെയിംസിനെത്തിയ മല്‍സരാര്‍ഥികളും കാണാനെത്തിയവരും കളി ആസ്വദിക്കുകയും ആവേശമാക്കുകയും ചെയ്തു. ഇന്നലെ രാവിലെ ആരംഭിച്ച കബഡി, ഖോ ഖോ മല്‍സരങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയില്‍ മൈതാനത്ത് ചെളി നിറഞ്ഞിരുന്നെങ്കിലും എല്ലാ മല്‍സരങ്ങളും ആവേശകരമായിരുന്നു. മുടങ്ങിപ്പോയ ഹോക്കി മല്‍സരങ്ങള്‍ മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss