|    Feb 20 Mon, 2017 12:05 pm
FLASH NEWS

ജില്ലാ സ്‌കൂള്‍ കായികമേള സമാപനം ഇന്ന്; നെയ്യാറ്റിന്‍കര ബഹുദൂരം മുന്നില്‍

Published : 29th November 2016 | Posted By: SMR

എം എം അന്‍സാര്‍

കഴക്കൂട്ടം: കഴിഞ്ഞ 26ന് ആരംഭിച്ച ജില്ലാ സ്‌കൂള്‍ കായികമേളക്ക് ഇന്ന് കാര്യവട്ടം എല്‍എന്‍സിപി സ്റ്റേഡിയത്തില്‍ കൊടിയിറങ്ങും. ഇന്നലെ സമാപിക്കേണ്ട കായിക മേള ഹര്‍ത്താലായതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. മേളയുടെ രണ്ടാം ദിവസമായ ഞായറാഴ്ച മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നെയ്യാറ്റിന്‍കര ഉപജില്ല വ്യക്തമായ മുന്നേറ്റത്തിലാണ്. ഇതിനകം 122ന് മുകളില്‍ പോയിന്റ് നേടിയാണ് നെയ്യാറ്റിന്‍കര ബഹുദൂരം മൂന്നോട്ട് നില്‍ക്കുന്നത്. ഹര്‍ത്താലിലൂടെ വീണ് കിട്ടിയ ഒരു ദിവസത്തെ ഇടവേള വേണ്ടത്ര പരിശീലനം നടത്തി ഇപ്പോള്‍ തൊട്ട് പിന്നിലുള്ളതും കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളുമായ നോര്‍ത്ത് ഉപജില്ലയെ പരാജയപ്പെടുത്തുവാനുള്ള തീവ്രയജ്ഞത്തിലാണ് നെയ്യാറ്റിന്‍ കരയിലെ കായിക താരങ്ങള്‍. രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഉപജില്ലക്ക് 79 പോയിന്റാണുള്ളത്.  2014ല്‍ 12 വര്‍ഷത്തെ തിരുവനന്തപുരം നോര്‍ത്തിന്റെ കുത്തക തകര്‍ത്ത് നെയ്യാറ്റിന്‍കര ഉപജില്ല കിരീടം നേടിയിരുന്നു. 13 സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലുവുമാണ് നെയ്യാറ്റിന്‍കര അന്ന് പിടിച്ചെടുത്തത്. നോര്‍ത്തിന് അഞ്ച് സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് അന്ന് ലഭിച്ചത്.  സ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കായി ഇഞ്ചോടിഞ്ച് പോരാടുന്ന അരുമാനൂര്‍ എംവിഎച്ച്എസ്എസിന്റെയും കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസിന്റെയും മിന്നുന്ന പ്രകടനമാണ് നെയ്യാറ്റിന്‍കര ഉപജില്ലയെ കിരീടത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നത്. സമാപന ദിവസമായ ഇന്ന് രാവിലെ ആറിന് തന്നെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ക്രോസ്‌കണ്‍ട്രി മല്‍സരം ആരംഭിക്കും. തുടര്‍ന്ന് സീനിയര്‍ ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗങ്ങള്‍ക്കുള്ള ഡിസ്‌ക്കസ് ത്രോ, ഹാമര്‍ ത്രോ, ട്രിപ്പില്‍ ജംപ്, പോള്‍വാട്ട് 3000, 200 മീറ്റര്‍ ഓട്ടം, റിലേ മല്‍സരങ്ങള്‍ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങില്‍ വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക