|    Oct 23 Mon, 2017 10:49 pm
FLASH NEWS

ജില്ലാ സ്‌കൂള്‍ കായികമേള; പറളിക്ക് ഓവറോള്‍ കിരീടം

Published : 21st November 2016 | Posted By: SMR

സി കെ ശശി ചാത്തയില്‍

മുട്ടിക്കുളങ്ങര: മുണ്ടൂര്‍, പറളി സ്‌കൂളുകളുടെ കുതിപ്പില്‍ പറളി സബ്ജില്ലയ്ക്ക് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം. മണ്ണാര്‍ക്കാടിന്റെ അപ്രമാദിത്വത്തിന് തിരശീലയിട്ട പറളിയിലെ കായികതാരങ്ങള്‍ പുതിയ ചരിത്രമാണ് എഴുതിചേര്‍ത്തത്. പതിവുപോലെ കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന്റെ മികവില്‍ മണ്ണാര്‍ക്കാട് സബ്ജില്ല രണ്ടാമതായി. അതേസമയം സ്‌കൂളുകളുടെ പോരാട്ടത്തില്‍ കല്ലടി വെന്നിക്കൊടി പാറിച്ചു. സബ്ജില്ലകളുടെ പോരാട്ടത്തി ല്‍ പറളി നേടിയ ഓവറോള്‍ പോയിന്റ് 315.5 ആണ്. 35 സ്വര്‍ണം, 33 വെള്ളി, 18 വെങ്കലം എന്നിവ പറളി തങ്ങളുടെ ഷോക്കേഴ്‌സിലെത്തിച്ചു. പറളി സബ്ജില്ലയുടെ പോരാട്ടത്തിന് ചുക്കാന്‍പിടിച്ചത് മുണ്ടൂര്‍, പറളി സ്‌കൂളുകളാണ്. മുണ്ടൂര്‍ സ്‌കൂള്‍ 131 പോയിന്റ് നേടിയപ്പോള്‍ പറളി 130.5 പോയിന്റമായി പറളി സബ്ജില്ലയ്ക്ക് ഓവറോള്‍ കിരീടം സമ്മാനിച്ചു. കായികമേളയില്‍ രണ്ടാമത് എത്തിയ മണ്ണാര്‍ക്കാടിന്റെ(264) പിന്‍ബലം കല്ലടി സ്‌കുള്‍ തന്നെയായിരുന്നു. കല്ലടി സ്‌കൂള്‍ നല്‍കിയ 200 പോയിന്റില്‍ നിന്ന് മണ്ണാര്‍ക്കാടിന് അധികം നേടാനായത് 64 പോയിന്റുമാത്രമാണ്. 28 സ്വര്‍ണം, 27 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് മണ്ണാര്‍ക്കാട് നേടിയ മെഡലു കള്‍. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന കായികമേള പ്രതീക്ഷയുള്ള നിരവധി കായികതാരങ്ങളെയാണ് സമ്മാനിച്ചത്. കല്ലടി, മുണ്ടൂര്‍, പറളി എന്നീ സ്‌കൂളുകളിലെ കായികതാരങ്ങള്‍ക്കൊപ്പം മറ്റു സ്‌കൂളുകളിലെ വിജയികളും ചേരുന്നത് പാലക്കാടിന്റെ കായികരംഗത്തിന് മുതല്‍കൂട്ടാകുമെന്ന വിലയിരുത്തലുണ്ട്. കെ ആകാശ് (സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍ -കാട്ടുകുളം എകെഎന്‍എംഎംഎഎച്ച്എസ്), സി ചാന്ദിനി( ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍-കല്ലടി എച്ച്എസ്), ടി പ്രണവ് (ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍-മുണ്ടൂര്‍ എച്ച്എസ്), സി ബബിത (സീനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍-കല്ലടി എച്ച്എസ്), സി വി സുഗന്ധകുമാര്‍ (സീനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍-മുണ്ടൂര്‍ എച്ച്എസ്) കായികമേളയുടെ താരങ്ങളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക